ADVERTISEMENT

ദോഹ ∙ അനധികൃത എല്‍പിജി റഗുലേറ്ററുകള്‍ ഉപയോഗിക്കരുതെന്ന് ഖത്തര്‍ ഫ്യുവല്‍ കമ്പനിയായ വൊക്വോദിന്റെ മുന്നറിയിപ്പ്. അംഗീകാരമില്ലാത്ത എല്‍പിജി റഗുലേറ്ററുകള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്. ഷഫാഫ് സിലിണ്ടറുകളില്‍ അനധികൃത റഗുലേറ്ററുകള്‍ ഉപയോഗിക്കുന്നത് സിലിണ്ടറുകളുടെ തകരാറിനും വാതക ചോര്‍ച്ചയ്ക്കും ഇടയാക്കും.

ഉപയോഗം സുരക്ഷിതമാക്കാം

∙ ഉയര്‍ന്ന ഗുണനിലവാരമുള്ള,  വൊക്വോദിന്റെ അംഗീകാരമുള്ള  റഗുലേറ്ററുകളും ഹോസുകളും മാത്രമേ ഉപയോഗിക്കാവൂ.

∙ റഗുലേറ്റര്‍ ശരിയായരീതിയിലാണോ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം. മണത്തിലൂടെ അല്ലെങ്കില്‍ സോപ്പ് വെള്ളം ഉപയോഗിച്ചുള്ള പരിശോധനയിലൂടെയോ വാതക ചോര്‍ച്ച കണ്ടെത്താം.

∙ ഉപയോഗമില്ലാത്തപ്പോള്‍ റഗുലേറ്റര്‍ നോബ് അടയ്ക്കണം.

∙ വാതക സിലിണ്ടറുകള്‍ സുരക്ഷിതമായും ശരിയായ രീതിയിലും കൈകാര്യം ചെയ്യണം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com