ADVERTISEMENT
അബുദാബി∙ അത്യാഹിത, അടിയന്തര ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക അബുദാബി ആരോഗ്യവിഭാഗം പുറത്തിറക്കി. ഓരോ ആശുപത്രികളിലും ലഭ്യമായ സൗകര്യം അനുസരിച്ചു രണ്ടു വിഭാഗമായാണു പട്ടിക. കടുത്ത നെഞ്ചുവേദന, ശ്വാസതടസ്സം,  അബോധാവസ്ഥ, വൻതോതിൽ രക്തം വാർന്നുപോകുക, ഗുരുതുര പരുക്കും പൊള്ളലും, പക്ഷാഘാതം തുടങ്ങി ഗുരുതര സാഹചര്യങ്ങളിൽ രോഗികളെ എത്തിക്കേണ്ട ആശുപത്രികൾ:

അബുദാബി

∙ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി

∙ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റി

∙ ക്ലിവ് ലാൻഡ് ക്ലിനിക് അബുദാബി

∙ എൻഎംസി റോയൽ ഹോസ്പിറ്റൽ

∙ ബുർജീൽ ഹോസ്പിറ്റൽ
 
അൽഐൻ

∙ തവാം ഹോസ്പിറ്റൽ

∙ അൽഐൻ ഹോസ്പിറ്റൽ

അൽദഫ്റ

∙ മദീനാ സായിദ് ഹോസ്പിറ്റൽ

∙ അൽറുവൈസ് ഹോസ്പിറ്റൽ

ഗുരുതരമല്ലാത്ത രോഗങ്ങൾക്കും ചെറിയ, ഇടത്തരം പരുക്കുകൾക്കും എമിറേറ്റിലുള്ള മറ്റു സർക്കാർ ആശുപത്രികളെയോ സ്വകാര്യ മെഡിക്കൽ സെന്ററുകളെയോ സമീപിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com