ADVERTISEMENT

ദോഹ∙ പൊള്ളുന്ന ചൂടിന് ആശ്വാസമായി ഇനി ശൈത്യത്തിന്റെ ദിനങ്ങൾ. നനുത്ത, സുഖകരമായ കാലാവസ്ഥ ആസ്വദിച്ച് കാഴ്ചകൾ കണ്ടു വിശാലമായ ഹോട്ടൽ പാർക്കിലൂടെ സവാരി നടത്താൻ ആഗ്രഹിക്കുന്നവർക്ക് സൈക്കിളുകൾ റെഡി.

cycle
ഹോട്ടൽ പാർക്കിൽ സൈക്കിൾ സവാരി നടത്തുന്ന കുട്ടി. (ചിത്രങ്ങൾ: ഷെബിൻ ഷാൽ)

ദോഹ കോർണിഷിലെ ഷെറാട്ടൺ ഹോട്ടലിനോടു ചേർന്നാണു ഹോട്ടൽ പാർക്ക്. ദോഹ കോർണിഷിന്റെയും വെസ്റ്റ് ബേയുടെയും ദൃശ്യചാരുത ഒരുമിച്ച് ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. ഹോട്ടൽ പാർക്കിലെ ബേസ്‌മെന്റിൽ വാഹനം പാർക്കു ചെയ്ത് മുകളിൽ ഗ്രൗണ്ട് ഫ്ലോറിലെത്തിയാൽ വിശാലമായ പാർക്ക് കാണാം.

സൈക്കിൾ എവിടെ കിട്ടും?

സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സ്വദേശി ഗ്രൂപ്പാണ് ബൈക്ക് ഷോപ്പ് തുടങ്ങിയത്. ഹോട്ടൽ പാർക്കിന്റെ തുടക്കത്തിൽ തന്നെ ബൈക്ക് ഷോപ്പ് ഉണ്ട്. രാവിലെ 7.00 മുതൽ അർധരാത്രി 12.00 വരെയാണ് പ്രവർത്തനം. കുട്ടികൾക്കും കുടുംബമായും ഒറ്റയ്ക്കും ചവിട്ടാൻ കഴിയുന്ന വിവിധ സൈക്കിളുകൾ ഇവിടെ കിട്ടും. ഇടയ്ക്ക് ഓഫർ പാക്കേജുകളുമുണ്ട്.

വാടക അറിയാം

∙ സൈക്കിൾ വാടകയ്ക്ക് എടുക്കണമെങ്കിൽ ഷോപ്പിൽ അപേക്ഷ പൂരിപ്പിച്ചു നൽകണം. ഖത്തർ ഐഡിയും കാണിക്കണം.

∙ ഏത് തരം സൈക്കിൾ, എത്ര സമയത്തേക്ക് എന്നതനുസരിച്ച് പണമടച്ച് സൈക്കിൾ വാടകയ്ക്ക് എടുക്കാം.

∙ 20 റിയാൽ മുതലാണ് വാടക. അരമണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ വാടകയ്ക്ക് എടുക്കാം. ഹെൽമറ്റും ഫോൺ ഹോൾഡറും സൗജന്യം.

നിരക്കുകൾ

∙ കുട്ടികൾക്കുള്ള സൈക്കിൾ- 15 റിയാൽ മുതൽ 45 റിയാൽ വരെ.

∙ മുതിർന്നവർക്കുള്ളത്- 20 മുതൽ 60 റിയാൽ വരെ.

∙ മൂന്നു വീൽ സൈക്കിൾ -25 മുതൽ 70 റിയാൽ വരെ.

∙ കുടുംബങ്ങൾക്കായി ചെറിയ ഫോർ വീൽ-35 റിയാൽ മുതൽ 70 റിയാൽ വരെ

∙ ഫോർ വീൽ വലുത്- 40 റിയാൽ മുതൽ 80 റിയാൽ വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com