ട്രാൻസിറ്റ് വീസയ്ക്കാർക്ക് സൗദി കാണാം
Mail This Article
×
റിയാദ് ∙ ട്രാൻസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദി കാണാൻ ഹ്രസ്വകാല വീസ അനുവദിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് വിസിറ്റ്, ഹജ്, ട്രാൻസിറ്റ് വീസാ നിയമങ്ങളിലെ ഭേദഗതി ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.
48 മുതൽ 96 മണിക്കൂർ കാലാവധിയുള്ള വീസയാണ് അനുവദിക്കുക. 48 മണിക്കൂർ വീസയ്ക്കു 100 റിയാലും 96 മണിക്കൂർ വീസയ്ക്ക് 300 റിയാലുമാണ് ഫീസ്. ഇന്ത്യയിൽനിന്നു സാധാരണ വിമാന സർവീസ് ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.