യുഎഇയിലെ സ്വകാര്യ മേഖലയിൽ മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി
Mail This Article
×
ദുബായ് ∙ യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് അവധിയെന്ന് മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവർക്ക് ഒരു ദിവസം കൂടി ലഭിക്കും. പൊതുമേഖലയ്ക്ക് നേരത്തെ അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.