ADVERTISEMENT

ദോഹ∙ കോവിഡ് സാഹചര്യത്തിൽ സ്‌കൂൾ ജീവനക്കാർ അർധ-വാർഷിക അവധിക്കാല യാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

ലോക വ്യാപകമായി കോവിഡ് പടരുന്നതിനാൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണു നിർദേശം. അവധിക്ക് രാജ്യത്തിന് പുറത്തു പോകുന്ന ജീവനക്കാരുടെ മടങ്ങിവരവിന് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കാലതാമസം നേരിടും. 

ദോഹയിലെ സ്‌കൂളുകൾക്ക് ഡിസംബറിലാണ് ശൈത്യകാല അവധി. മിക്ക ഇന്ത്യൻ സ്‌കൂളുകൾക്കും ഇത്തവണ ഡിസംബർ ആദ്യ വാരം മുതൽ ഒരുമാസമാണ് അവധി. കോവിഡ് കാലമായതിനാൽ പ്രവാസികൾക്ക് മധ്യവേനൽ അവധിക്ക് നാട്ടിൽ പോകാൻ കഴിയാതെ വന്നതിനെ തുടർന്ന് ചില ഇന്ത്യൻ സ്‌കൂളുകൾ  രണ്ടുമാസത്തെ അവധിയിൽ ഒരു മാസം ശൈത്യകാല അവധിയാക്കാൻ തീരുമാനിച്ചതു പ്രകാരം ഒരുമാസത്തെ അവധി ഓഗസ്റ്റിൽ നൽകിയിരുന്നു. പത്ത് ദിവസത്തെ  ശൈത്യകാല അവധിയാണ് ഇത്തവണ ഒരു മാസമാക്കിയത്. 

നേരത്തെ രണ്ടുമാസത്തെ മധ്യവേനൽ അവധി നൽകിയ സ്‌കൂളുകൾക്ക് പത്തു ദിവസമായിരിക്കും ശൈത്യകാല അവധി. അവധിക്കു ശേഷം എല്ലാ സ്‌കൂളുകളും 2021 ജനുവരി ആദ്യവാരം തുറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com