ADVERTISEMENT

ദോഹ∙ അടുത്ത ആഴ്ച ആദ്യം മുതൽ രാജ്യത്ത് ശൈത്യം വർധിക്കും. കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. അൽ മെർബാനിയ സീസണിനും തുടക്കമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനിലയിൽ ഗണ്യമായ കുറവുണ്ടാകുന്നതിനൊപ്പം വിവിധ ഭാഗങ്ങളിൽ മഴ പെയ്യും. അൽ മെർബാനിയ സീസൺ തുടങ്ങുന്നതിനാൽ ഡിസംബർ 6 മുതൽ അടുത്ത ആഴ്ച അവസാനം വരെ മിക്ക പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും.

തെക്കൻ മേഖലയിൽ അടുത്ത ആഴ്ച അവസാനം വരെയും താപനില 13 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. ചിലയിടങ്ങളിൽ ദൂരക്കാഴ്ചയും ഗണ്യമായി കുറയും. ഈ വാരാന്ത്യത്തിൽ പകൽ കൂടിയ താപനില മുപ്പതും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കാറ്റിന്റെ വേഗം ഓഫ്‌ഷോറിൽ മണിക്കൂറിൽ 10നും 20 നോട്ടിക് മൈലിനും ഇടയിലും ചില സമയങ്ങളിൽ 24 നോട്ടിക് മൈലുമെത്തും.

ഇന്നും നാളെയും കാറ്റ് കനക്കും.  ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ദൂരക്കാഴ്ച 4 മുതൽ 8 കിലോമീറ്ററിന് ഇടയിലും ചില പ്രദേശങ്ങളിൽ 2-3 കിലോമീറ്ററായും കുറയും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. രാത്രിയിലും തണുപ്പ് ആരംഭിച്ചു കഴിഞ്ഞു. കടുത്ത വേനലിൽ നിന്നും മഴയിലേക്കും ശൈത്യത്തിലേക്കുമുള്ള മാറ്റത്തിലാണു രാജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com