ADVERTISEMENT

ദോഹ ∙ ഇത്തവണ ഖത്തര്‍ ദേശീയ ദിന പരേഡ് കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്ഷണിക്കപ്പെട്ട പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമേ പ്രവേശനമുള്ളുവെന്ന് ദേശീയദിന സംഘാടക കമ്മിറ്റി. കോവിഡ് സാഹചര്യമായതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് പ്രവേശനം പരിമിതപ്പെടുത്തിയത്. 

ദേശീയ ദിനമായ ഡിസംബര്‍ 18ന് ദോഹ കോര്‍ണിഷില്‍ നടക്കുന്ന ഔദ്യോഗിക സൈനിക പരേഡ് കാണാന്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്നവരില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങളും പരേഡില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളും മാത്രമാണുള്ളത്. കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരേഡ് നടക്കുക.

എല്ലാവര്‍ഷവും സ്വദേശികളും പ്രവാസികളും ഉള്‍പ്പെടുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ദേശീയ ദിന പരേഡ് നടക്കാറുള്ളത്. രാവിലെ 9 മണിയോടെ നടക്കുന്ന പരേഡ് കാണാന്‍ പുലര്‍ച്ചെ 4 മുതല്‍ക്കേ ആളുകള്‍ കോര്‍ണിഷിലെത്തിയിരുന്നു. ഇത്തവണ പക്ഷേ, പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലെ തല്‍സമയ സംപ്രേഷണത്തിലൂടെ മാത്രമേ പൊതുജനങ്ങള്‍ക്ക് പരേഡ് കാണാന്‍ കഴിയൂ. 

കോവിഡ് കാലമായതിനാല്‍ ദേശീയ ദിനാഘോഷങ്ങളുടെ പ്രധാനവേദിയായ ദര്‍ബ് അല്‍സായിയിലും ഇത്തവണ ആഘോഷമില്ല. ആഘോഷ പരിപാടികള്‍ ഇല്ലെങ്കില്‍ കാറുകളും വീടുകളും സ്ഥാപനങ്ങളുമെല്ലാം അലങ്കരിച്ച് സ്വദേശികള്‍ക്കൊപ്പം പ്രവാസി സമൂഹങ്ങളും ദേശീയദിനത്തിന്റെ ആവേശത്തില്‍ തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com