ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ചില മേഖലകളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്. അൽ ഐൻ റാക്നയിൽ ഇന്നലെ പുലർച്ചെ .5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ രാത്രിയിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു.

ആകാശം ഭാഗികമായി മേഘാവൃതം. ചില മേഖലകളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

വരുംദിവസങ്ങളിൽ ഇതേ താപനില തുടരുമെന്നും വ്യക്തമാക്കി. ഒമാനിലും തണുപ്പുകൂടി. ഹജ്ർ മലനിരകളിലും സമീപ മേഖലകളിലും കഴിഞ്ഞദിവസം താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com