ദുബായ് ∙ പൊങ്കലിനോട് അനുബന്ധിച്ച് മറ്റൊരു ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടി യുഎഇയിലേക്ക്. ചിമ്പു (സിലമ്പരസൻ) നായകനാകുന്ന 'ഈശ്വരൻ' ഗോൾഡൻ സിനിമാസ് ആണ് എത്തിക്കുന്നത്. റിലീസിങ് നാളെ. മനോരമ വായനക്കാരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും.
യുഎഇയിലെ എല്ലാ വോക്സ് സിനിമാസിലും ഇഷ്ടമുള്ള ദിവസം ഈ സിനിമ കാണാം. ഇതോടൊപ്പമുള്ള ചോദ്യത്തിന് ശരിയായ ഉത്തരം നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കു 2 ടിക്കറ്റ് വീതം നൽകും. ചോദ്യം: 2002ൽ പിതാവ് ടി. രാജേന്ദർ സംവിധാനം ചെയ്ത് സിലമ്പരസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രം. ഉത്തരം വാട്സാപ് ചെയ്യുക. നമ്പർ: 055 7964490.