കുവൈത്ത് സിറ്റി∙ ഇന്ത്യൻ എംബസി 20ന് ഓൺലൈൻ വഴി ഓപ്പൺ ഹൗസ് നടത്തും. വൈകിട്ട് 3.30ന് ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ സ്ഥാനപതിയുമായി സംവദിക്കാം.
താത്പര്യമുള്ളവർ റജിസ്റ്റർ ചെയ്യണം. വിലാസം: community.kuwait@mea.gov.in പാസ്പോർട്ടിലെ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ, കുവൈത്തിലെ വിലാസം എന്നിവയും ഉന്നയിക്കുന്ന ചോദ്യം/ നിർദേശം എന്നിവയും അപേക്ഷയിൽ രേഖപ്പെടുത്തണം. റജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ പ്രവേശനത്തിനുള്ള ഐഡി നൽകും.