ADVERTISEMENT

ദോഹ ∙ ഫെബ്രുവരി ദോഹയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ മികച്ച പ്രകടനത്തിന് തയാറെടുത്ത് ഖത്തറിന്റെ അൽ ദുഹെയ്ൽ. ക്ലബ് ലോകകപ്പിൽ ഇതാദ്യമായാണ് അൽ ദുഹെയ്ൽ പങ്കെടുക്കുന്നത്. ക്യുഎൻബി സ്റ്റാർസ് ലീഗിലെ കഴിഞ്ഞ സീസണിലെ ചാംപ്യന്മാർ കൂടിയാണ് അൽ ദുഹെയ്ൽ. ഖത്തറിന്റെ ഏറ്റവും മികച്ച പ്രതിനിധികളാകാനാണ് ലക്ഷ്യമെന്ന് ടീം പരിശീലകൻ സബ്രി ലമൗച്ചി ഫിഫയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഫെബ്രുവരി 1 മുതൽ 11 വരെ അഹമ്മദ് ബിൻ അലി, എജ്യുക്കേഷൻ സിറ്റി, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നീ 3 വേദികളിലായാണ് ഇത്തവണ ഫിഫ ക്ലബ് നടക്കുന്നത്. ഓക്ക്‌ലൻഡ് സിറ്റിയും അൽ ദുഹെയ്‌ലും തമ്മിലാണ് ആദ്യ മത്സരം. 11ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. അൽ ദുഹെയ്ൽ,  ഓക്ക്‌ലാൻഡ് സിറ്റി ക്ലബ്ബുകൾക്ക് പുറമേ ബയേൺ മ്യൂണിച്ച്, ടിഗ്രസ് യാൻ, അൽഅഹ്‌ലി ഉൽസൻ ഹ്യൂണ്ടായ് എന്നീ ക്ലബ്ബുകളാണ് ഇതുവരെ പങ്കാളിത്തം സ്ഥിരീകരിച്ചത്.

സൗത്ത് അമേരിക്കൻ ടീം ഈ മാസം അവസാനത്തോടെ പങ്കാളിത്തം ഉറപ്പാക്കും. ക്ലബ് മത്സരത്തിലേക്കായി 7 റഫറികളെയും 12 അസി.റഫറികളെയുമാണ് ഫിഫ നിയമിച്ചത്. 7 വിഡിയോ മാച്ച് ഒഫിഷൽസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 7 വൻകിട ക്ലബ്ബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 2019 ഫിഫ ക്ലബ് ലോകകപ്പിനും ഖത്തർ ആയിരുന്നു വേദി. ലിവർ പൂൾ എഫ്‌സിയാണ് നിലവിലെ ക്ലബ് ചാംപ്യന്മാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com