ADVERTISEMENT

ഷാര്‍ജ ∙ നാല് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന്റെ കയ്പും മധുരവും കലർന്ന ജീവിതാനുഭവങ്ങൾക്ക് വിരാമമിട്ട് രവിയേട്ടൻ നാട്ടിലേയ്ക്ക്.  പ്രിയദർശിനി ഷാർജയുടെ മുൻനിര നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായ കെ.വി. രവീന്ദ്രൻ, ഷാർജ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായിരുന്ന ഭാര്യ വസന്ത രവീന്ദ്രൻ എന്നിവരാണ് 42 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വന്തം നാടായ പയ്യന്നൂരിലേക്ക് മടങ്ങുന്നത്. 

കോൺഗ്രസ് പ്രസ്ഥാനരംഗത്തും പ്രത്യേകിച്ച് പ്രിയദർശിനി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തനരംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു രവീന്ദ്രൻ. പ്രിയദർശിനി ഷാർജ, രവീന്ദ്രനും വസന്ത ടീച്ചർക്കും യാത്രയയപ്പു നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ജനറൽ അബ്ദുല്ല മല്ലശ്ശേരി, ജോയിന്റ് സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ആക്ടിങ് ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ വി. കെ .മുരളീധരൻ, സെക്രട്ടറി ബാബുരാജ് എസ്. മേനോൻ, പുഷ്പരാജ് നായർ എന്നിവർ പ്രസംഗിച്ചു. 

raveendran-sent-off1
വസന്ത രവീന്ദ്രൻ, കെ.വി. രവീന്ദ്രൻ

പ്രസിഡന്റ് സന്തോഷ് കേട്ടത്ത് അധ്യക്ഷത വഹിച്ചു. മാത്യു ജോൺ, വി. നാരായണൻ നായർ, മാധവൻ തച്ചങ്ങാട്, ഷിബു ജോൺ , റെജി മോഹൻ നായർ, ബിജു സോമൻ, ഇഗ്നേഷ്യസ്, ചാക്കോ ഊലക്കാടൻ, അഷ്‌റഫ്‌ കരുനാഗപ്പള്ളി, രാജേഷ് നിട്ടൂർ, ഷാജി പരീത്, ബാബു വര്ഗീസ്, ഷഹൽ ഹസ്സൻ, ബവൂ ബഷീർ, താഹിർ അലി പുറപ്പാട്, ഇ. ടി. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ പവിത്രൻ നിട്ടൂർ, കെ. എം. സുധാകരൻ, വിജയകുമാർ, വി. ദിവാകരൻ, രഞ്ജിത്ത് കോടോത്ത്, സതീഷൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com