ദോഹ ∙ സൗദി-ഖത്തർ കര അതിർത്തി തുറന്നു ആദ്യ മൂന്നു ദിവസത്തിനിടെ കടന്നു പോയതു 930 വാഹനങ്ങൾ. 835 വാഹനങ്ങൾ ഖത്തറിൽ നിന്നു സൗദിയിലേക്ക് പോയപ്പോൾ 95 വാഹനങ്ങളാണു സൗദിയിൽ നിന്നു ഖത്തറിലേക്ക് പ്രവേശിച്ചതെന്ന് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് വ്യക്തമാക്കി.
കോവിഡ് സാഹചര്യമായതിനാൽ അബു സമ്ര അതിർത്തി കടന്ന് ദോഹയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ഒരാഴ്ച ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ജനുവരി 9 മുതലാണ് ഖത്തർ-സൗദി അതിർത്തിയായ അബു സമ്രയിലൂടെ വാഹനയാത്ര തുടങ്ങിയത്. മൂന്നര വർഷത്തിന് ശേഷമെത്തിയ യാത്രക്കാർക്ക് ഇരു അതിർത്തികളിലും അധികൃതർ ഊഷ്മള സ്വീകരണവും നൽകിയിരുന്നു.
ഉപരോധത്തെ തുടർന്ന് സൗദിയിലുള്ള കുടുംബങ്ങളുമായി വേർപിരിഞ്ഞിരുന്നവരാണ് ആദ്യ ദിനങ്ങളിൽ സൗദിയിലേക്ക് റോഡു മാർഗം പോയവരിൽ ഭൂരിഭാഗവും.