ADVERTISEMENT

ഷാർജ ∙ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ മൂന്നു പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന അഡ്വ: വൈ. എ. റഹീമിനെ സമദർശിനി ഷാർജ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായും സെക്രട്ടറിയായും ഇപ്പോൾ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്ന വൈ. എ. റഹീം യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സ്തുത്യാർഹമായ സേവനം നടത്തിവരുന്നു.

ഷാർജ ഇൻകാസ് പ്രഡിഡന്റ് കൂടിയായ അദ്ദേഹം കോവിഡ് ദുരിതാശോസപ്രവർത്തനങ്ങളിലും സജീവമായിരുന്നു. സമദർശിനി ഷാർജ പ്രസിഡന്റ്‌ സി. എ. ബാബു മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി വി. ടി. അബൂബക്കർ പൊന്നാടയണിയിച്ചു. വനിതാവേദി പ്രസിഡന്റ്‌ ലതാ വരിയർ, മാനേജിങ് കമ്മറ്റി അംഗങ്ങളായ പോൾസൺ, അബ്ദുൾ സലാം, ജേക്കബ്, ശ്രീകുമാർ, ജയകുമാർ, സാദിഖ് അലി,വർഗീസ്, പ്രവീൺ, അനിൽ വാരിയർ, മുബാറക് ഇമ്പാറക്, ജോയിന്റ് ട്രഷറർ ഷിഹാബുദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com