ADVERTISEMENT

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ക്രിസ്തുമസ്-ന്യൂ ഇയർ പരിപാടി ഹാപ്പിനെസ് കാർണിവെൽ നടത്തി. ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ ഡോ. രാജശ്രീ വാര്യർ മുഖ്യാതിഥിയായിരുന്നു. ഷാർജ വുമൺസ് ഫോറം പ്രസിഡന്റ് രശ്മി വിനീഷിന്റെ പ്രാർഥനാ ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ഖത്തർ പ്രൊവിൻസിലെ മഞ്ജു മനോജ് അവതാരകയായി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ എ.വി. അനൂപ് ഉദ്‌ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കേട്ടത്ത്, ചെയർമാൻ ടി.കെ.വിജയൻ, ട്രഷറർ രാജീവ് എന്നിവർ പ്രസംഗിച്ചു. വെബ്സൈറ്റ് www.wmcme.org

രാജശ്രീ വാരിയർ ഉദ്ഘാടനം ചെയ്തു. െഎടി ഫോറം ചെയർമാൻ ഡോ. ഷെറിമോന്റെ നേതൃത്വത്തിൽ രാജീവ്‌ കുമാർ, റാണി ലിജേഷ്, അബ്ദുൽ അസിസ്, ഫിറോസ, രാകേഷ് എന്നിവർ ചേർന്നാണ് സൈറ്റ് രൂപകൽപന ചെയ്തത്.

മൊബൈൽ അപ്ലിക്കേഷൻ ഗ്ലോബൽ പ്രസിഡന്റ്  ജോണി കുരുവിള പ്രകാശനം ചെയ്തു. ഒമാനിലെ ഇൻസിസ്‌ സിസ്റ്റം എംഡി ജി. ഷാബു അപ്ലിക്കേഷന്റെ ഉപയോഗം വിശദീകരിച്ചു. മിഡിൽ ഈസ്റ്റ് റീജിയൻ നടത്തുന്ന അടുത്ത പരിപാടിയുടെ പോസ്റ്റർ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രകാശനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി സി.യൂ. മത്തായി, വൈസ് പ്രസിഡന്റ് (അഡ്മിൻ) ടി. പി. വിജയൻ, വൈസ് പ്രസിഡന്റ് (മിഡിൽ ഈസ്റ്റ് റീജിയൻ) വർഗീസ് പനക്കൽ പങ്കെടുത്തു. കുവൈത്ത്‌ പ്രസിഡന്റ്‌ അഡ്വ. തോമസ് പണിക്കരെയും പത്നിയെയും ആദരിച്ചു. വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com