ADVERTISEMENT

അബുദാബി∙ ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ 198 ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി പതിനായിരത്തോളം ഉൽപന്നങ്ങൾ സ്വന്തമാക്കാം.

ഇന്ത്യൻ സ്ഥാനപതിമാരാണ് ഇന്ത്യ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്‌ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല പങ്കെടുത്തു.

റിയാദ് അവന്യു മാളിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ്, ബഹ്റൈനിലെ ദാന മാളിൽ ഇന്ത്യൻ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ, കുവൈത്ത് അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, ഖത്തർ അൽ ഗറാഫ ലുലുവിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com