ADVERTISEMENT

ദോഹ∙കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപ് കോവിഡ് ബാധിതനായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയാൽ സമ്പർക്ക തീയതി മുതൽ 14 ദിവസത്തിന് ശേഷമേ രണ്ടാമത്തെ വാക്‌സീൻ നൽകുകയുള്ളുവെന്ന് അധികൃതർ.

രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ-ബയോടെക് വാക്‌സീൻ രണ്ടു ഡോസ് ആണ് നൽകുന്നത്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ്. വാക്‌സീൻ ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ രണ്ടാമത്തെ ഡോസ് എടുക്കേണ്ട തീയതിയും സമയവും നൽകും.

14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന
 
ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസ് എടുക്കേണ്ട ദിവസത്തിനിടെ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയാൽ സമ്പർക്കം പുലർത്തിയ തീയതി മുതൽ 14 ദിവസം കഴിഞ്ഞേ രണ്ടാമത്തെ വാക്‌സീൻ അനുവദിക്കൂയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് പറഞ്ഞു.

14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് എങ്കിൽ മാത്രമേ രണ്ടാമത്തെ ഡോസ് വാക്‌സീൻ നൽകുകയുള്ളു. വാക്‌സിനേഷൻ പൂർത്തിയാക്കുന്ന വ്യക്തിക്ക് രണ്ടാമത്തെ ഡോസ് സ്വീകരിച്ചു ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം  കോവിഡിൽ നിന്നും പൂർണസുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും ഡോ.സോഹ വ്യക്തമാക്കി. വാക്‌സിനേഷൻ പൂർത്തിയാക്കുന്നവരും നിർബന്ധമായും  ഫെയ്‌സ് മാസ്‌ക്, അകലം പാലിക്കൽ, കൈകൾ ശുചിയായി സൂക്ഷിക്കൽ  തുടങ്ങിയ മുൻകരുതൽ സ്വീകരിച്ചേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com