ADVERTISEMENT

അബുദാബി∙ ഒരു വർഷത്തെ ഇ–ലേണിങിലെ പോരായ്മ പരിഹരിക്കാൻ പദ്ധതികളുമായി അബുദാബിയിലെ സ്കൂളുകൾ രംഗത്ത്. വിവിധ വിഷയങ്ങളിൽ ഓരോ അധ്യായങ്ങളുടെയും റിവിഷനും പരീക്ഷയും നടത്തുന്നതിനു പുറമേ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളും നൽകിയാണു കുട്ടികളെ സജ്ജരാക്കുന്നത്.

ഉപരിപഠനത്തിനു കോട്ടം തട്ടാതിരിക്കാനാണ് അധിക ക്ലാസിലൂടെ കുട്ടികളെ ഉയർത്തിക്കൊണ്ടു വരുന്നതെന്ന് വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ പറഞ്ഞു. വാരാന്ത്യങ്ങളിലും പ്രവൃത്തി ദിനങ്ങളിലെ ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിലുമാണ് അധിക ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്.

പഠന വൈകല്യമുള്ളവർക്കും വിവിധ കാരണങ്ങളാൽ ക്ലാസിൽ ഹാജരാകാത്തവർക്കും വൈകി അഡ്മിഷൻ ‍നേടിയവർക്കും ഈ ക്ലാസുകൾ പ്രയോജനപ്പെടുത്താം. ഏതു വിഷയങ്ങളിലും ഭാഗങ്ങളിലുമാണ് വിദ്യാർഥികൾക്ക് വിശദീകരണവും സംശയനിവാരണവും വേണ്ടതെങ്കിൽ അതനുസരിച്ച് സൗകര്യം ഒരുക്കാൻ അധ്യാപകർക്കു നിർദേശം നൽകിയതായി സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു.

ഇ–ലേണിങിൽ ഓരോ കുട്ടികളുടെയും കഴിവുകളും പോരായ്മകളും കൃത്യമായി മനസ്സിലാക്കാൻ പ്രയാസമാണെന്നും പിന്തുണ വേണ്ട കുട്ടികളും രക്ഷിതാക്കളും അതത് ക്ലാസ് ടീച്ചറെയാണു ബന്ധപ്പെടേണ്ടതെന്നും പ്രിൻസിപ്പൽമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com