ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശികൾ അയയ്ക്കുന്ന പണത്തിനു നികുതി എന്ന ഭീതി ഒഴിയുന്നില്ല. അത്തരം നിർദേശത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും ഏറ്റവുമൊടുവിൽ അത് സംബന്ധിച്ച് സ്വകാര്യ ബില്ലുമായി രംഗത്ത് വന്നിരിക്കയാണ് അബ്ദുല്ല അൽ തുറൈജി എം‌പി. വ്യക്തികൾ, കമ്പനികൾ, സംഘടനകൾ എന്നിവ അയയ്ക്കുന്ന തുകയ്ക്ക് നികുതി വേണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

നിക്ഷേപവും കാപ്പിറ്റൽ ട്രാൻസ്ഫറും സംരക്ഷിക്കുന്നതിന് ഉടമ്പടി നിലവിലുള്ള വിഭാഗങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു. പണമിടപാട് നിരീക്ഷിക്കുന്നതിനും നികുതി തോത് നിർണയിക്കുന്നതിനും കുവൈത്ത് സെൻ‌‌ട്രൽ ബാങ്കിനാകും അധികാരം.

ശേഖരിക്കുന്ന നികുതി സെൻ‌ട്രൽ ബാങ്കിനാണ് സമർപ്പിക്കേണ്ടത്. ശേഖരിച്ച നികുതി തുക സെൻ‌ട്രൽ ബാങ്കിന് സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് പരമാവധി 10000 ദിനാർ പിഴ ചുമത്തണം. അംഗീകാരമില്ലാത്ത എക്സ്ചേഞ്ച് സെന്ററുകൾ വഴി പണമിടപാട് നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൊസൈറ്റികൾക്കും 5 വർഷം തടവ്, അയച്ച പണത്തിൻ‌റെ ഇരട്ടി പിഴ എന്നിവയാണ് ശിക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com