ADVERTISEMENT

അല്‍ ഖോബാര്‍ ∙ കഴിഞ്ഞ 40 വർഷമായി അൽ ഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍കറ്റിങ് ഓഫീസറായി ജോലി ചെയ്തു വരുന്ന വാടിയില്‍ അബ്ദുൽ അസീസ് (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. 

പ്രവാസി സാമൂഹിക കൂട്ടായ്മകളിൽ സജീവമായ അബ്ദുൽ അസീസ് വർഷങ്ങളായി അൽ ഖോബാറിലെ ശമാലിയയിൽ ആണ് താമസം. കുടുംബം അദ്ദേഹത്തോടൊപ്പം സൗദിയിൽ ഉണ്ട്.

ഭാര്യ: റയ്ഹാന പത്തായപ്പുര, മക്കൾ: അനസ്, സമീന, ആരിഫ്, ശഹാന. പിതാവ്: പരേതനായ മമ്മദ് കോയ, മാതാവ്: നഫീസ. നിയമ സഹായങ്ങൾക്ക് സാമൂഹിക പ്രവർത്തകൻ നാസ്‌ വക്കം രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com