ADVERTISEMENT

കുവൈത്ത് സിറ്റി∙  രാജ്യത്തെ സ്കൂളുകളിൽ ഫൈനൽ പരീക്ഷയ്ക്കായി 300 ഹാളുകൾ സജ്ജീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഫെസിലിറ്റീസ് ആൻഡ് പ്ലാനിങ് വിഭാഗം അണ്ടർസെക്രട്ടറി യാസീൻ അൽ യാസീൻ നിർദേശം നൽകി. ആരോഗ്യ വിഭാഗം നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പരീക്ഷാ ഹാളുകൾ സജ്ജമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷയ്ക്ക് മുൻപായി ഫിസിക്കൽ എജ്യുക്കേഷൻ ഹാളുകൾ പ്രവർത്തനക്ഷമമാക്കാനും നിർദേശം നൽകി.

പൊതുവിദ്യാലയങ്ങളിൽ ആരോഗ്യസുരക്ഷാ സംവിധാനം ഒരുക്കുന്നതിന് 50 ലക്ഷം ദിനാർ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യ സംരക്ഷണ സംവിധാനം ഒരുക്കുന്നതിനാണ് തുക വിനിയോഗിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com