ADVERTISEMENT

അബുദാബി∙ ഓൺലൈൻ ഇടപാടുകൾക്കു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകുന്നത് വഞ്ചിക്കപ്പെടാൻ ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.  നിബന്ധനകളും നിയമാവലികളും വായിച്ചുനോക്കിയ ശേഷമേ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാവൂ. ഓൺലൈൻ ഇടപാടിലെ വിവരങ്ങൾ സേവ് ചെയ്തു വയ്ക്കുന്നതും കാർഡ് വിവരങ്ങൾ ചോരാൻ ഇടയാക്കും.  ഓരോ ഇടപാടിലും കാർഡ് വിവരങ്ങൾ പ്രത്യേകം നൽകുന്നതാണ് സുരക്ഷിതം. പല പ്രമുഖ വെബ്സൈറ്റുകൾ ഭാവി ഇടപാടികൾക്കായി വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണതയുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്തും മറ്റും വിവരങ്ങൾ ചോരാമെന്നും അതോറിറ്റി ട്വീറ്റ് ചെയ്തു.

സുരക്ഷിതമാണോ? എങ്ങനെ അറിയും

സുരക്ഷിത വെബ്സൈറ്റ് മേൽവിലാസത്തിന് മുൻപ് “https” എന്നു കാണും. ഇനി “s” ഇല്ലാതെ “http” മാത്രമാണെങ്കിൽ സുരക്ഷിതമല്ലെന്നു മനസ്സിലാക്കാം. സുരക്ഷിത വെബ്സൈറ്റുകൾ ലോക്ക് ചിഹ്നം കാണിക്കും. അല്ലാത്തവ തുറന്ന പൂട്ട്പോലെയോ സുരക്ഷിതമല്ലെന്നോ (not secure) കാണാം. സുരക്ഷിത വെബ്സൈറ്റുകൾ വ്യക്തിഗത വിവരങ്ങളോ ഒടിപിയോ ചോദിക്കാറില്ലെന്നും അത്തരം വിവരങ്ങൾ നൽകരുതെന്നും വ്യക്തമാക്കുന്നു.

ചതിക്കപ്പെട്ടാൽ പരാതിപ്പെടണം

ചതിക്കപ്പെട്ടതായി ബോധ്യപ്പെട്ടാൽ ഉടൻ പൊലീസിലും ബാങ്കിലും അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ  നടപടി സ്വീകരിക്കണം. എടിഎമ്മിലും മറ്റു പൊതുസ്ഥലങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വിവരം ചോരുന്നില്ലെന്ന് ഉറപ്പാക്കണം..  ഓരോ ഇടപാട് വിവരങ്ങളും എസ്എംഎസ് ആയി ലഭ്യമാക്കിയും രഹസ്യകോർഡ് ഇടയ്ക്കിടെ മാറ്റിയും സുരക്ഷിതമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com