ADVERTISEMENT

ദുബായ്∙ റമസാനിൽ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 11 ലക്ഷം ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യും. 

ഗുണഭോക്താക്കളെ ബന്ധപ്പെട്ട എംബസികൾ, സംഘടനകൾ, പ്രാദേശിക അസോസിയേഷനുകളായ സിഡിഎ, കെഎംസിസി, റെഡ് ക്രസന്റ്, എംഎസ്എസ് തുടങ്ങിയവയിലൂടെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉപയോക്താക്കൾ നൽകുന്ന ശുപാർശവഴിയും കണ്ടെത്തും. തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റുകൾ നൽകും. 

അരി, ഗോതമ്പ്, മറ്റ് ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുകയെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം പറഞ്ഞു. അർഹതപ്പെട്ടവർക്ക് തന്നെ കിറ്റ് എത്തുമെന്നും മികച്ച രീതിയിൽ നടത്തുന്ന സംരംഭത്തിൽ പങ്കാളികളാകാൻ ഉപയോക്താക്കളെ ക്ഷണിക്കുന്നെന്നും ഇന്റർനാഷനൽ ഓപ്പറേഷൻസ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.

 കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com