ADVERTISEMENT

ദുബായ്∙ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും സജീവമാകുന്നതായി കണക്കുകൾ. ഉപയോഗയോഗ്യമായ വില്ലകൾക്കും പുനർവിൽപ്പന നടത്തുന്നവയ്ക്കും ആവശ്യക്കാരേറിയെന്ന് മേഖലയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തമാക്കുന്നു. 

2015 ജൂണിന് ശേഷം ഒരു മാസത്തിനുള്ളിൽ ഇത്രയും വിൽപന നടന്നത് മാർച്ചിലാണ്. ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപനയിൽ കഴിഞ്ഞ മാസം 22% വർധനയുണ്ടായി. തുകയിലും 47% വർധനയുണ്ട്. കഴിഞ്ഞമാസം 22000 കോടിയിലേറെ രൂപയുടെ 4643 വിൽപനയാണു നടന്നത്. ഉപയോഗിക്കാൻ വാങ്ങുന്നവരും കച്ചവടത്തിനായി വാങ്ങുന്നവരും ഉൾപ്പെടെയാണ് ഇത്. 

ഈ വർഷത്തിന്റെ ആദ്യ പാദം ഇതുവരെ 51000 കോടിയിലേറെ രൂപയുടെ 11747 കൈമാറ്റങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നതായി റിസർച് ആൻഡ് ഡേറ്റ കണക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അവസാന പാദത്തേക്കാൾ 6%  കൂടുതൽ വിൽപന നടന്നു. എന്നാൽ പദ്ധതികൾ മുൻകൂർ പ്രഖ്യാപിച്ചു നടത്തുന്ന പ്ലോട്ട് വിൽപനയ്ക്കു ആവശ്യക്കാർ കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതേ കാലയളവിൽ ഈ വർഷം മൊത്തം വിൽപനയിൽ 15% വർധനയുണ്ട്.

എന്നാൽ പുനർവിൽപനയിൽ 70% വർധനയാണുള്ളത്. പദ്ധതി പ്രഖ്യാപിച്ചുള്ള (ഓഫ് പ്ലാൻ) സ്ഥല വിൽപനയിൽ 29% ഇടിവുണ്ടായി.

കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യം വിൽപനയിൽ റെക്കോർഡ് വർധനയുണ്ട്. കോവിഡിനെതിരെ ദുബായ് സ്വീകരിച്ച ശക്തമായ നടപടികൾ, ഉത്തേജക പാക്കേജുകൾ, ദീർഘകാല വീസ പദ്ധതികൾ തുടങ്ങിയവയെല്ലാമാണ് വിൽപന വർധനയ്ക്കു കാരണമെന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com