ADVERTISEMENT

ദുബായ് ∙ മെട്രോ റെഡ് ലൈൻ വൻ ഹിറ്റ്.  ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തുന്നതിനാൽ എല്ലാ സമയത്തും തിരക്ക് അനുഭവപ്പെടുന്നതായി ആർടിഎ സർവേ. ബസ് യാത്രയേക്കാൾ കൂടുതൽ പേരും മെട്രോ യാത്ര ഇഷ്ടപ്പെടുന്നു. ഉല്ലാസയാത്രയ്ക്ക്  കുടുംബങ്ങൾക്ക്  'ദുബായ് ഫെറി ' യാണ് പ്രിയങ്കരമെന്നും കണ്ടെത്തി.

സർവേയിൽ പങ്കെടുത്തവരിൽ 74% റ െഡ് ലൈനിൽ യാത്ര ചെയ്യുന്നവരാണ്. ഗ്രീൻ ലൈനിൽ 15%, എക്സ്പോ റൂട്ട് 2020 7% എന്നിങ്ങനെയും. ജലയാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. പ്രതിവർഷം 1.4 കോടി പേർ യാത്ര ചെയ്യുന്നു. 79 കിലോമീറ്ററാണ് ജലപാതയുടെ ദൈർഘ്യം.  കഴിഞ്ഞവർഷം 24 കിലോമീറ്റർ കൂടി നീട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com