ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് റെഡ് ക്രസൻ‌റ് സെക്രട്ടറി ജനറൽ മഹ അൽ ബർജസുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.

കുവൈത്ത് റെഡ് ക്രസൻ‌റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇതിനകം ഓക്സിജൻ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ആദ്യഗഡു വിമാനമാർഗം ഡൽഹിയിൽ എത്തിച്ചു. കൂടുതൽ ഓക്സിജൻ സിലിണ്ടറുകളുമായി കപ്പൽ കഴിഞ്ഞ ദിവസം കുവൈത്ത് തുറമുഖം വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com