ADVERTISEMENT

സലാല∙ കണ്ണൂർ വാരം സ്വദേശി അഷറഫ് (51) ഹ്യദയാഘതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു. രാത്രി  അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി സലാല ചൗക്കിൽ ബിസിനസ്സ് നടത്തി വരികയാണ്.

 

അൽ ഫർഹ കാർഗോയുടെ ഉടമയാണ്. ഐസിഎഫ് സലാലയുടെ ആദ്യകാല പ്രവർത്തകനാണ്. കുടുംബവുമൊത്തു ദീർഘനാളായി സലാലയിലാണ് താമസം. അടുത്ത ബന്ധുക്കളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

 

ഭാര്യ പാർവ്വീൻ. മക്കൾ ഫർഹ ആദിൽ. ഖയിസ് ,സാലിം, മിക്ദാദ്, മിസ്രിയ, സബീഹ്. മരുമകൻ ഫാരിസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com