ADVERTISEMENT

ദുബായ് ∙ കോവിഡ് പ്രതിസന്ധിയിൽ ജോലിയില്ലാതാകുന്നവർക്ക് തൊഴിലവകാശങ്ങൾ നിഷേധിക്കരുതെന്ന് അധികൃതർ. തൊഴിലുടമകൾ ഈ നിയമം കർശനമായി പാലിക്കണം.

ജീവനക്കാർക്കു തൊഴിൽ നഷ്ടമാകുകയോ ജോലി  ഉപേക്ഷിക്കേണ്ടിവരുകയോ ചെയ്താൽ സേവനകാല വേതനവും അനുബന്ധ ആനുകൂല്യങ്ങളും നൽകണമെന്നും മാനവ വിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി അവസാനം വാങ്ങിയ അടിസ്ഥാന  ശമ്പളം  ആധാരമാക്കിയാണ്  സേവനകാല ആനുകൂല്യം നൽകേണ്ടത്.

നിശ്ചിത കാലാവധി കാണിച്ചുള്ള കരാറുകൾ അനുസരിച്ചു ജോലിയിൽ പ്രവേശിച്ചവർക്കും തൊഴിലവകാശത്തിന് അർഹതയുണ്ട്. 2 വർഷമാണ് ഇത്തരം കരാറുകളുടെ കാലാവധി.  ഒന്നു  മുതൽ 3 മാസം വരെയുള്ള സമയപരിധിക്കുള്ളിലാണ് ജോലി ഉപേക്ഷിക്കുന്ന കാര്യം തൊഴിൽ സ്ഥാപനത്തെ അറിയിക്കേണ്ടത്.

ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴും ഈ മാനദണ്ഡം പാലിക്കണമെന്നാണ് നിയമം. തൊഴിൽ വീസ റദ്ദാക്കിയാൽ ജീവനക്കാരന് രാജ്യത്ത് തങ്ങാൻ അനുവദിച്ച കാലാവധി 30 ദിവസം മാത്രമാണ്. ഇതിനകം പുതിയ ജോലി കണ്ടെത്തുകയോ സ്പോൺസർഷിപ് മാറ്റം (നഖ്ൽ കഫാല) വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com