ADVERTISEMENT

കുവൈത്ത് സിറ്റി∙ സ്വദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദേശി അധ്യാപകർക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് താൽക്കാലിക എൻ‌ട്രി വീസ നൽകും.

സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അത്. 1900 അധ്യാപകർ അവരുടെ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്ക്.

അത്തരക്കാരെ സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിത്തുടങ്ങി. 

വിദേശത്ത് കുടുങ്ങിക്കിടക്കവേ ഇഖാമ റദ്ദായ തീയതി ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകുന്നത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരെയും കുവൈത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്സീൻ കുത്തിവയ്ക്കാത്തവർ ക്വാറൻ‌റീൻ സമയം കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും കുവൈത്തിൽ എത്തിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com