ADVERTISEMENT

ദുബായ്∙ രാജ്യാന്തര സംഘടന ടിഎൽഐ (തോട്ട് ലീഡർഷിപ് ആൻഡ് ഇന്നവേഷൻ) ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡപ്യൂട്ടി എംഡി‍ അലിഷാ മൂപ്പനെ തിരഞ്ഞെടുത്തു. 

ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ടിഎൽഐ.

രാജ്യാന്തര ആരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക വിഷയങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ടിഎൽഐ ഫൗണ്ടേഷനിൽ അലീഷയെപ്പോലുള്ള വനിത എത്തുന്നതിൽ അഭിമാനമുണ്ടെന്ന് സ്ഥാപകനും ചെയർമാനുമായ ബിൽ ഓൾഡ്ഹാം പറഞ്ഞു. ടിഎൽഐ പദ്ധതികളിലൂടെ കൂടുതൽ പേർക്ക് നിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിൽ പങ്കുവഹിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലീഷാ മൂപ്പൻ പറഞ്ഞു.

 2018 ൽ, വേൾഡ് ഇക്കണോമിക് ഫോറം യുവ ഗ്ലോബൽ ലീഡറായും ഫോബ്സ് മിഡിൽ ഈസ്റ്റ് മാഗസിൻ അടുത്ത തലമുറയിലെ മികച്ച ഇന്ത്യൻ നേതാക്കളിൽ ഒരാളായും അലിഷാ മൂപ്പനെ തിരഞ്ഞെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com