ADVERTISEMENT

മനാമ∙ ഇന്ത്യൻ സ്കൂൾ  റിഫ ക്യാംപസ് വിദ്യാർഥികൾ ഈ  വർഷത്തെ  ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം വീടിനുള്ളിൽ സുരക്ഷിതരായിരിക്കെ ഓൺ‌ലൈൻ മീഡിയത്തിലൂടെ പെയിന്റിംഗ്, ഉപന്യാസ രചന തുടങ്ങിയ  പരിപാടികളിൽ അവർ  പങ്കെടുത്തു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം സൂചിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളുടെ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയുമാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്നു  പ്രിൻസിപ്പൽ പമേല സേവ്യർ  പറഞ്ഞു.

 

പരിസ്ഥിതിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി വിദ്യാർഥികൾ  അർത്ഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന് ഈ കാലഘട്ടത്തിൽ  ഏറെ  പ്രാധാന്യമുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ  സന്ദേശത്തിൽ പറഞ്ഞു.നമ്മുടെ ചുറ്റുപാടുകളെ നന്നായി പരിപാലിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനമെന്നു സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. മനോഹരമായ ഭൂമിയെ  രക്ഷിക്കാൻ നാം കൈകോർക്കണമെന്നു  ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള ഇ സി അംഗം വി.അജയകൃഷ്‌ണൻ പറഞ്ഞു.    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com