sections
MORE

മഹ്സൂസ് നറുക്കെടുപ്പിൽ മലയാളികൾക്ക് ഭാഗ്യം; നേടിയത് 49,65,000 രൂപ വീതം

antony-renjith
ആന്റണി, രഞ്ജിത്ത്
SHARE

ദുബായ് ∙ മഹ്സൂസിന്റെ 28–ാമത് നറുക്കെടുപ്പിൽ രണ്ടു മലയാളികൾ 49,65,000 രൂപ വീതം നേടി. ഇവരടക്കം നാലു വിജയികളാണ് നറുക്കെടുപ്പിൽ 19,860,000 രൂപ വീതം പങ്കിട്ടത്. ആന്റണിയും രഞ്ജിത്തുമാണ് രണ്ടാം സമ്മാനം നേടിയ  മലയാളികൾ. 

ആന്റണി 13 വര്‍ഷത്തിലധികമായി യുഎഇയിലാണു താമസം. കേരളത്തിലൂള്ള കുടുംബത്തെക്കുറിച്ചാണ് എപ്പോഴും ചിന്ത. യുഎഇയെ വളരെ ഏറെ സ്നേഹിക്കുന്നു. ഇത് എന്റെ വീട് പോലെ തന്നെയാണ് വിജയിയായ ആന്റണി പറഞ്ഞു. ഇവിടെ താമസിച്ചാണ് എന്റെ കുടുംബം പോറ്റുന്നത്. കോവിഡ് മഹാമാരി ഒരുപാട് കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. പ്രയാസകരമായ ഈ കാലത്ത് ജോലി കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല. നറുക്കെടുപ്പിലൂടെ ലഭിച്ച പണം കുടുംബത്തിനായി ഉപയോഗിക്കുന്നതിനൊപ്പം തന്റെ കമ്മ്യൂണിറ്റിക്ക് തിരികെ നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ആന്റണി വ്യക്തമാക്കി. തുടക്കം മുതൽ നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ആന്റണിയെ ഭാഗ്യം തേടിയെത്തുന്നത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വിജയിച്ച വിവരം അറിയിച്ചു മെയിൽ ലഭിച്ചപ്പോൾ ഞെട്ടി പോയെന്ന് ആന്റണി പറയുന്നു. 

wissam-braidy-and-aishwarya-ajit

വായ്പ തരിച്ചടക്കാനും കുടുംബത്തെയും സുഹൃത്തുക്കളെയും നാട്ടിലേക്കു മടക്കി അയക്കാനും നറുക്കെടുപ്പിലൂടെ ലഭിച്ച പണം ഉപയോഗിക്കുമെന്നു രഞ്ജിത്ത്് വ്യക്തമാക്കി. വിഷമഘട്ടത്തിലൂടെയാണു എല്ലാവരും കടന്നു പോകുന്നത്. മഹാസൂസിന് നന്ദി, എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ അതു തുടരുക രജ്ഞിത്ത് പറഞ്ഞു. 

ഇതുവരെ ഇന്ത്യയിൽ നിന്ന് 28,000 പേർ  മഹ്സൂസിൽ ഭാഗ്യം പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഇവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ചയിലെ തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇതാ വീണ്ടും അവസരം. പങ്കെടുക്കാൻ www.mahzooz.ae റജിസ്റ്റർ ചെയ്ത് ഒരു കുപ്പി വെള്ളം വാങ്ങണം. വാങ്ങുന്ന ഓരോ കുപ്പി വെള്ളവും നിങ്ങൾക്കു നറുക്കെടുപ്പിലേക്കുള്ള ഒരു എൻട്രി നൽകുന്നു. കുപ്പി വെള്ളം സംഭാവന ചെയ്യുമ്പോൾ അത് മഹ്സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നു. അടുത്ത നറുക്കെടുപ്പ് ജൂൺ 12 ശനിയാഴ്ച യുഎഇ സമയം രാത്രി 9 ന് നടക്കും. യോഗ്യരായ എല്ലാവർക്കും മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാം. 

ഇവിങ്സ് എൽ‌എൽ‌സി 

യുഎഇ ആസ്ഥനമായി പ്രവർത്തിക്കുന്ന ടെക്നോളജി ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ് കമ്പനിയാണ് മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എൽ‌എൽ‌സി.  

മഹ്സൂസിനെക്കുറിച്ച് 

ജി‌സി‌സിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ് ഓരോ ആഴ്ചയും ലക്ഷക്കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകി ജീവിതം മാറ്റിമറിക്കാനുള്ള അവസരമൊരുക്കുന്നു. ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനും, ഒപ്പം സമൂഹത്തിനു സേവനമായി അത് തിരികെ നൽകുന്നതിനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണ്.  

സമ്മാനം, വിജയികൾ, നിയമങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, യോഗ്യത, അടുത്ത മഹ്‌സൂസ് നറുക്കെടുപ്പ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്,  www.mahzooz.ae സന്ദർശിക്കുക അല്ലെങ്കിൽ @MyMahzooz എന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രം, ട്വിറ്റര്‍, യൂട്യുബ് പേജുകൾ സന്ദർശിക്കുകയോ ചെയ്യുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA