ADVERTISEMENT

കുവൈത്ത് സിറ്റി ∙കോവിഡ് നിയന്ത്രണം കാരണം വിമാന സർവീസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളിലെയും ഉന്നത സംഘവും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അൽ സൽമാനും ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,കോവിഡ് പശ്ചാത്തലം നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, ഭക്ഷ്യ സുരക്ഷാ, സൈബർ സെക്യുരിറ്റി, ഊർജമേഖലയിലെ സഹകരണം തുടങ്ങിയവ സംബന്ധിച്ചും ചർച്ച നടത്തി.

സംയുക്ത കമ്മീഷൻ ആദ്യയോഗം വർഷാവസാനം

ഇന്ത്യ-കുവൈത്ത് സംയുക്ത കമ്മീഷൻ‌റെ ആദ്യയോഗം വർഷാവസാനം നടത്താൻ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

ആരോഗ്യം,ഹൈഡ്രൊകാർബൺ, മാൻ‌പവർ എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത കർമ്മ സമിതികളുടെ യോഗങ്ങൾ ഏറ്റവും അടുത്ത തീയതികളിൽ വിളിച്ചുകൂട്ടും. മറ്റു മേഖലകളിലും സംയുക്ത കർമ്മ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

60-‌ാം വാർഷികത്തിന് തുടക്കം

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ‌റെ അറുപതാം വാർഷികത്തിന് മന്ത്രി എസ്.ജയശങ്കർ, മന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിൻ‌റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തുടക്കമായി. ആഘോഷം ഒരുവർഷം നീണ്ടുനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com