സൗദിയിൽ ഇന്ധനവില വീണ്ടും കൂട്ടി
Mail This Article
×
ദമാം∙ പ്രതിമാസ പുതുക്കലിന്റെ ഭാഗമായി സൗദിയിലെ ആഭ്യന്തര വിപണിയിൽ വീണ്ടും പെട്രോളിനു വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 ഇനത്തിൽ പെട്ട പെട്രോളിന് 2.18 റിയാലും 95 ഇനത്തിൽപ്പെട്ടതിന് 2.33 ഉം ആണു പുതിയ നിരക്ക്. നേരത്തേ ഇതു യഥാക്രമം 2.08, 2.23 റിയാൽ ആയിരുന്നു. രാജ്യാന്തര പെട്രോൾ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും 10നാണു സൗദിയിൽ പെട്രോൾ വില പുതുക്കി നിശ്ചയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.