ADVERTISEMENT

മനാമ∙ കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ബഹ്‌റൈനിൽ റസ്റ്ററന്റ് ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇതുൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയും സ്വീകരിച്ചു.

ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 182 റസ്റ്ററൻ‌റുകളിലും കഫേകളിലും ഭക്ഷണവസ്തുക്കൾ വിൽക്കുന്ന കടകളിലുമാണു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ചില സ്ഥാപനങ്ങൾക്കു മുന്നറിയിപ്പ് നോട്ടിസും നൽകി.

ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയന്ത്രണം പാലിക്കാത്തതിന് 2 പള്ളികൾ ഒരാഴ്ചത്തേക്ക് അടപ്പിച്ചിട്ടുണ്ട്. കാപ്പിറ്റൽ ഗവർണറേറ്റിലെയും നോർതേൺ ഗവർണറേറ്റിലെയും ഓരോ പള്ളികളാണ് അടപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com