ADVERTISEMENT

റിയാദ് ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. 

ഈ മാസം നാലു മുതൽ നിരോധനം നിലവിൽവരും. ഈ രാജ്യങ്ങളിൽ 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ല. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഞായറാഴ്ച മുതൽ റദ്ദ്ചെയ്യും. ജൂലൈ നാലിനു ശേഷം എത്തുന്ന സൗദി പൗരന്മാർ നിർബന്ധമായും ക്വാറന്റീൻ ഇരിക്കുകയും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. 

കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രനിരോധനം പ്രഖ്യാപിച്ചിരുന്ന സൗദി, മേയ് 17നാണ് ചില രാജ്യങ്ങൾ ഒഴികെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

English Summary: Saudi to suspend travel to UAE, other countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com