ADVERTISEMENT

അബുദാബി ∙ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനലിന്‍റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ചു പ്രമോഷൻ ക്യാംപെയിൻ. ഇതിലൂടെ തട്ടിപ്പ് നടത്താനാണ് ഉദ്ദേശ്യമെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു.

 

ലുലു ഹൈപ്പർമാർക്കറ്റിന്റെ 20–ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു മത്സരം സംഘടിപ്പിച്ചതായി അറിയിച്ചു കുറേ ചോദ്യങ്ങൾ നൽകുകയാണ് ചെയ്തിട്ടുള്ളത്. ലുലുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം, പേര്, വയസ്, ബ്രാൻഡിനെക്കുറിച്ചുള്ള അഭിപ്രായം തുടങ്ങിയവ അടക്കമാണ് അറിയിക്കേണ്ടത്. വിജയികൾക്ക് വിലകൂടിയ മൊബൈൽ ഫോണ്‍ സമ്മാനം നൽകുമെന്നാണ് വാഗ്ദാനം. ഇൗ വെബ്സൈറ്റിനെക്കുറിച്ച് 20 പേർക്കോ 5 വാട്സ് ആപ്പ് ഗ്രൂപ്പുകളിലോ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

 

വ്യാജ വെബ്സൈറ്റിലൂടെയുള്ള ക്യാംപെയിനെക്കുറിച്ച് അധികൃതർക്ക് പരാതി നൽകിയതായി നന്ദകുമാർ പറഞ്ഞു. ഉപഭോക്താക്കളാരും തട്ടിപ്പിൽ വീഴരുത്. ഒരിക്കലും സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് നമ്പരുകൾ തുടങ്ങിയവ ഇത്തരം വെബ്സൈറ്റുകൾക്ക്  കൈമാറരുത്. ലുലുവിന്റെ ഔദ്യോഗിക സമൂഹ മാധ്യമത്തിലൂടെയും മാത്രമേ യഥാർഥ വിവരങ്ങൾ കൈമാറുള്ളൂ എന്നും കൂട്ടിച്ചേർത്തു.

English Summary: Warning against fake website in the name of Lulu group

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com