ADVERTISEMENT

ദോഹ. ഖത്തറില്‍ 43 വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. 128 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 116 പേര്‍ സുഖം പ്രാപിച്ചു.   ഒരാഴ്ചയിലധികമായി കോവിഡ് മരണങ്ങളില്ലാതെയാണ് ഖത്തര്‍ കടന്നു പോയത്. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 600 എത്തി. പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 66 പേര്‍ കമ്യൂണിറ്റികളിലുള്ളവരുമാണ്. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 1,560 ആയി.

കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ 64 പേരാണുള്ളത്. 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും. അതേസമയം ദേശീയ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയ്‌ന്റെ കീഴില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,813 വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ ഇതുവരെ വിതരണം ചെയ്ത വാക്‌സീനുകളുടെ എണ്ണം 35,87,683 ആണ്. 

ജനസംഖ്യയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 93.5 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരും 98.6 ശതമാനം പേര്‍ ആദ്യ ഡോസെടുത്തവരുമാണ്. ജനസംഖ്യയില്‍ വാക്‌സിനേഷന് അര്‍ഹരായവരില്‍ 78.8 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 

English Summary: Fourty Three year old died of Covid in Qatar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com