ADVERTISEMENT

കുവൈത്ത് സിറ്റി∙ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കുവൈത്ത് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലി. 

കുവൈത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നാഷനൽ ഇവൻ‌ഞ്ചലിക്കൽ ചർച്ചിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ.ജിജു ജോർജ് അധ്യക്ഷത വഹിച്ചു. 

ദീർഘവീക്ഷണമുള്ള നേതാവിനെ കൂടിയാണ് നഷ്ടമായതെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. മാനവികതയ്ക്കും മനുഷ്യത്വത്തിനും വലിയ മൂല്യം കൽ‌പിച്ചിരുന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ വേർപാട് മനുഷ്യസമൂഹത്തിനാകമാനം നികത്താവാത്ത ശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജെൻ‌റ്, സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ.ജോൺ ജേക്കബ്, സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ.മാത്യു എം മാത്യു, കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, കേരള ആരോഗ്യമന്ത്രി വീണ ജോർജ്, ഉമ്മൻ ചാണ്ടി, അർമേനിയൻ ഓർത്തഡോക്സ് ചർച്ച് പാട്രിയാർക്കൽ വികാരി റവ.ബെദ്രോസ് മാന്യുലിയൻ, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് വികാരി അബോ ബെർണബാസ്, ആംഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ.മൈക്കിൾ മെബോണ, എൻ‌ഇസികെ സെക്രട്ടറി റോയി യോഹന്നാൻ, റവ.ജിജി മാത്യു, റവ.തോമസ് പ്രസാദ്, സഭാ മാനേജിങ് കമ്മിറ്റി അംഗം മാത്യു കെ ഇലഞ്ഞിക്കൽ, ട്രസ്റ്റിമാരായ ജോൺ പി ജോസഫ്, വിനോദ് ഇ വർഗീസ്, അലക്സ് മാത്യു, ബിനു തോമസ്, ഫാ.ലിജു പൊന്നച്ചൻ, ബാബു വർഗീസ്, ഏബ്രഹാം സി അലക്സ് എന്നിവർ പ്രസംഗിച്ചു. 

പ്രോട്ടോകോൾ മാനദണ്ഡം പാലിച്ച് നടത്തിയ പരിപാടിയിൽ നേരിട്ടും ഓൺ‌ലൈൻ വഴിയുമായിരുന്നു പലരുടെയും സാന്നിധ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com