ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന ഇമ്യൂൺ ആപ്പ് അപ്ഡേറ്റ് ചെയ്തു. അപ്ഡേഷൻ അനുസരിച്ച് ആപ്പിൽ 6 പേരുടെ വരെ വാക്സീൻ വിവരങ്ങൾ ലഭ്യമാക്കാനാകുമെന്ന് ആരോഗ്യമന്ത്രാലയം മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഡയറക്ടർ അഹമ്മദ് അൽ ഗരീബ് പറഞ്ഞു.

സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും കൂടെയുള്ളവരുടെ ഫോണിലെ അപ്ഡേഷൻ വഴി കാര്യങ്ങൾ എളുപ്പമാകുമെന്നതാണ് സൗകര്യം.

പ്രധാനമായും ഗാർഹിക തൊഴിലാളികൾ, കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ഒരു ഫോണിൽ ലഭിക്കുന്നത് അവരുടെ യാത്രയും മറ്റും എളുപ്പമാക്കുന്നതിന് സഹായിക്കും.

English Summary : MoH announced a new update avilable for 'Immune' app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com