ADVERTISEMENT

ദുബായ് ∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. അടുത്തമാസം 14നു മുൻപു ടിക്കറ്റ് എടുക്കുന്നവരിൽ 50 ഭാഗ്യശാലികൾക്കു സെപ്റ്റംബർ 30നു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സെപ്റ്റംബർ ആദ്യവാരം വിജയികളെ പ്രഖ്യാപിക്കും.

എക്സ്പോ വേദിയിലെ അൽ വാസൽ പ്ലാസയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ  എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള പ്രതിഭകൾ പങ്കെടുക്കുമെന്നാണു വിവരം. ഒരു തവണ പ്രവേശിക്കാവുന്ന ടിക്കറ്റിനു 95 ദിർഹവും (ഏകദേശം 1,900 രൂപ) 6 മാസം കാലാവധിയുള്ള പാസിന് 495 ദിർഹവും (ഏകദേശം 9,900 രൂപ)മാണ് നിരക്ക്. ഒന്നിലേറെ തവണ പ്രവേശനം അനുവദിക്കുന്ന, ഒരുമാസത്തെ പാസിന് 195 ദിർഹം (ഏകദേശം 3,900 രൂപ). മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25% ഇളവുണ്ട്.

18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, 60 വയസ്സ് കഴിഞ്ഞ വയോധികർ എന്നിവർക്ക്  പ്രവേശനം സൗജന്യമാണ്. കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതി. 2,500 അംഗീകൃത ഏജൻസികൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ഹോട്ടൽ ഗ്രൂപ്പുകൾ, എയർലൈനുകൾ, ലോകത്തെ നൂറിലേറെ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്നു ടിക്കറ്റ് വാങ്ങാം. ഓൺലൈനിൽ വാങ്ങാനും സൗകര്യമുണ്ട്. സൈറ്റ്: expo2020dubai.com. എക്സ്പോ പരിപാടികളും ഓൺലൈനിൽ കാണാൻ സൗകര്യമൊരുക്കുമെന്നു സംഘാടകർ വ്യക്തമാക്കി. ഒക്ടോബർ 1 മുതൽ അടുത്തവർഷം മാർച്ച് 31വരെയാണ് എക്സ്പോ.

English Summary : Tickets for Expo 2020 Dubai have gone on sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com