ADVERTISEMENT

ദോഹ∙ രാജ്യത്ത് ഈദ് ആഘോഷം തുടരുന്നു. ഈദ് മത്സരങ്ങളുമായി കത്താറയും സജീവം. ബീച്ചുകളിലും തിരക്കേറുന്നു.

ഈദ് അവധിക്കാലം ദോഹയിലെ കാഴ്ചകൾ കണ്ടു തീർക്കുന്ന പ്രവാസി കുടുംബങ്ങൾ ഏറെയുണ്ട്. രാജ്യത്തിന്റെ പൈതൃക കേന്ദ്രമായ കത്താറയിലും സൂഖ് വാഖിഫ്, അൽ വക്ര സൂഖ് എന്നിവിടങ്ങളിലുമാണ് സന്ദർശകരുടെ തിരക്കേറുന്നത്. ബീച്ചുകളിൽ അൽ വക്രയിലാണ് ഭൂരിഭാഗം കുടുംബങ്ങളും എത്തുന്നത്. 

കത്താറ സജീവം

കത്താറയിൽ സംഗീതത്തിന്റെയും വർണങ്ങൾ നിറഞ്ഞ ലൈറ്റിങ് സംവിധാനത്തിന്റെയും അകമ്പടികളോടെ രാത്രിയിലുള്ള വെടിക്കെട്ട് സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ഈദ് കൺഗ്രാജുലേഷൻസ്, ഈദ് വസ്ത്രം എന്നിങ്ങനെ കത്താറയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുരോഗമിക്കുന്ന രണ്ടു മത്സരങ്ങളും ഇന്ന് അർധരാത്രിയോടെ സമാപിക്കും.  കത്താറയുടെ ഇൻസ്റ്റഗ്രാമിൽ അറബിക്കിലോ ഇംഗ്ലിഷിലോ ഈദ് കൺഗ്രാജുലേഷൻസ് എന്നു മനോഹരമായി എഴുതുന്നവർക്കാണ് സമ്മാനം. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഏറ്റവും മികച്ച ഈദ് വസ്ത്രം തേടിയുള്ള മത്സരം നടക്കുന്നത്. ഈദ് വസ്ത്രങ്ങൾ ധരിച്ച ഉയർന്ന ക്വാളിറ്റിയിലുള്ള ചിത്രങ്ങൾ ഈദിന്റെ മൂന്നാം ദിനമായ ഇന്നു അർധരാത്രിക്ക് മുൻപായി 66011303 എന്ന വാട്‌സാപ്പ് നമ്പറിൽ അയച്ചു കൊടുക്കണം. ഒരാൾക്ക് ഒരു ചിത്രം അയയ്ക്കാനാണ് അനുമതി. ഈ വിഭാഗത്തിൽ ആറു വിജയികളെ തിരഞ്ഞെടുക്കും. 

katara-beach
കത്താറ ബീച്ചിലെ കാഴ്ചകളിൽ നിന്ന് (ചിത്രങ്ങൾ : കത്താറ ട്വിറ്റർ പേജ്)

ബീച്ചുകളിലും തിരക്ക്

കത്താറ ബീച്ചിൽ ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെങ്കിലും നീന്തലിന് സൂര്യാസ്തമയം വരെയെ അനുമതിയുള്ളു. ഈദിന്റെ ആദ്യ നാലു ദിനങ്ങളിൽ വരെ കുട്ടികൾക്കായി വ്യത്യസ്ത വാട്ടർ ഗെയിമുകളും സൗജന്യമായി തന്നെ ഒരുക്കിയിട്ടുണ്ട്. ബീച്ചിലെ ഒഴുകും കഫേയിലും രാത്രി 11 വരെ സന്ദർശക തിരക്കാണ്. അതേസമയം കർശന കോവിഡ് മുൻകരുതൽ നടപ്പാക്കിയാണ് കത്താറയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അൽ വക്ര സൂഖിലും ബീച്ചിലും വൈകുന്നേരങ്ങളിൽ കുട്ടികളും കുടുംബവുമായെത്തുന്നവർ ധാരാളമുണ്ട്.

English Summary : Eid celebrated in Qatar with hope for end to pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com