ADVERTISEMENT

ദോഹ∙ ഹൂസ്റ്റണിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ ഹോണ്ടുറാസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഖത്തർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ചൊവ്വാഴ്ച ബിബിവിഎ കോംപാസ്റ്റ് സ്റ്റേഡിയത്തിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ 25-ാം മിനിറ്റിൽ ഹൊമാം അഹമ്മദും രണ്ടാം പകുതി അവസാനിക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപായി  അബ്ദുല്ലസീസ് ഹാതിമുമാണ് ഖത്തറിന്റെ വിജയ ഗോളുകൾ നേടിയത്. ഹോണ്ടുറാസിനെതിരെയുള്ള വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ഏഴു പോയിന്റുകളുമായി ഖത്തർ മുൻപിലാണ്. 

കോൺകകാഫ് ഗോൾഡ് കപ്പിൽ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തർ പങ്കെടുക്കുന്നത്.

English Summary : Qatar defeat Honduras to confirm Gold Cup quarter-final spot in style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com