ADVERTISEMENT

അബുദാബി∙ പ്രവാസി മലയാളികളുടെ മനസ്സിലേക്കു നാടിന്റെ ഹരിതാഭ നിറച്ച് അബുദാബിയിലൊരു കൊച്ചു "കേരളം". അൽഷലീല ബീച്ച് എന്നാണു പേരെങ്കിലും  മലയാളികൾക്കിതു കേരം തിങ്ങും കേരള നാട്. നിരയായി നിൽക്കുന്ന തെങ്ങിന്റെയും വാഴയുടെയും ഇടതൂർന്ന മരങ്ങളുടെയും സാന്നിധ്യമാണു കേരളത്തെ അനുസ്മരിപ്പിക്കുന്നത്.

al-shalila-beach-1

അബുദാബി–ദുബായ് ഹൈവേയിൽ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ അൽ അൽറഹ്ബ ഭാഗത്ത് അൽപം ഉൾപ്രദേശത്തായി അൽഷാതി സ്ട്രീറ്റിലാണ്  അൽഷലീല ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇരുവശവും തെങ്ങുകൾ നട്ടുപിടിപ്പിച്ച റോഡിനു നടുവിലൂടെയുള്ള യാത്ര കുട്ടനാടിനെ അനുസ്മരിപ്പിക്കുന്നു.

al-shalila-beach-2

എതിർവശത്തുള്ള ദ്വീപിലെ കണ്ടൽകാടുകളും ബീച്ചിന്റെ സൗന്ദര്യം കൂട്ടുന്നു. കേരളത്തിലെ തീരപ്രദേശത്തെ റോഡുകളിലൂടെയുള്ള സഞ്ചാരത്തിന്റെ പ്രതീതി. മനം നിറയ്ക്കുന്ന ഈ കാഴ്ചകളാണു കിലോമീറ്ററുകൾ താണ്ടി ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നതും. കിലോമീറ്ററുകളോളം വളഞ്ഞുകിടക്കുന്ന റോഡിൽ തെങ്ങുകൾക്കിടയിലൂടെയുള്ള സഞ്ചാരമാണു ഹൈലൈറ്റ്സ്.  സ്വദേശികളുടെ സ്വകാര്യ ഫാമുകളും ഗൃഹാതുര കാഴ്ച സമ്മാനിക്കുന്നു.

നിറയെ മാങ്ങകളുള്ള മാവുകൾ, കുലച്ചു നിൽക്കുന്ന വാഴത്തോപ്പ്. അതിനിടയിൽ ചുവപ്പും മഞ്ഞയും കലർന്ന ഈന്തപ്പനകൾ, പുളി, സപ്പോട്ട, മാതള നാരങ്ങ, ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളും അറബികളുടെ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നു. പെരുന്നാൾ അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേക്ക്. പുറത്തെ കൊടുംചൂടിൽ നിന്നുമെത്തുന്നവർക്ക് അൽപം കുളിരു പകരും ഷലീല ബീച്ച്.

al-shalila-beach-3

പ്രകൃതി ഭംഗി ആസ്വദിച്ചു കഴിഞ്ഞാൽ പിന്നെ ബീച്ചിലിറങ്ങി വിശാലമായൊരു കുളി. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും നല്ല തണുത്ത വെള്ളത്തിൽ നീന്തിത്തുടിച്ച് കൊതി തീരുംമുൻപ് സൂര്യൻ പടിഞ്ഞാറ് ചുവപ്പണിയിച്ചു.

al-shalila-beach-4

ഇതോടെ കരയ്ക്കു കയറാനുള്ള നിർദേശവുമായി പൊലീസ് വാഹനങ്ങളെത്തി. സൂര്യൻ അസ്മതിച്ചാൽ പിന്നെ ബീച്ചിൽ ഇറങ്ങാൻ പാടില്ല. ഇതോടെ കരയ്ക്കു കയറിയവർ അൽപം വിശ്രമിച്ച ശേഷം വസ്ത്രം മാറി യാത്രയായി.

English Summary: Al shalila beach- tourist destination in Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com