ADVERTISEMENT

അബുദാബി ∙ കമലാ സുരയ്യയുടെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിച്ച കമലാ സുരയ്യ കവിത– ചിത്ര രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. കവിതാ രചനയില്‍ മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശിനി ഷിഫാന സലീമും ചിത്ര രചനാ മത്സരത്തില്‍ എറണാകുളം പൊതനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ബി. കൃഷ്ണയും ഒന്നാം സമ്മാനം നേടി. സുനില്‍ മാടമ്പി (അബുദാബി), ഹുസ്‌ന റാഫി (അബുദാബി) എന്നിവർക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. കവികളായ പി. ശിവപ്രസാദ്, രാജേഷ് അത്തിക്കയം, സോണിയ ഷിനോയ് എന്നിവരായിരുന്നു വിധികർത്താക്കൾ.

ചിത്ര രചന ജൂനിയര്‍ വിഭാഗത്തില്‍ പത്തനംതിട്ട അടൂര്‍ ആള്‍ സൈന്റ്‌സ് പബ്ലിക് സ്‌കൂളിലെ ആര്‍. ഋതുനന്ദ, അബുദാബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലെ മൂന്നാം തരം വിദ്യാർഥിനി ലിയ ഷാജി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ മൽരസത്തിനു പരിഗണിക്കത്തക്കതായ സൃഷ്ടികള്‍ ലഭ്യമായില്ല. കമല സുരയ്യയെ അനുസ്മരിച്ചു നടത്തിയ നീര്‍മാതളപ്പൂക്കള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ മത്സരം. എഴുത്തുകാരി ഇന്ദു മേനോന്‍ ഉദ്ഘാടനം ചെയ്തു. 

ആക്ടിങ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രീതി നാരായണന്‍, ബാലസംഘം പ്രസിഡന്റ് യാസിദ് അബ്ദുല്‍ ഗഫൂര്‍, സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് കുറ്റിപ്പുറം, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സാഹിത്യ വിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടില്‍ എന്നിവർ പ്രസംഗിച്ചു. അനന്തലക്ഷ്മി ഷരീഫും നാഷ പത്തനാപുരവും കലമാസുരയ്യയുടെ കഥകളും വൈഗ ശ്രീനാഥും അരുന്ധതി ശിവകുമാറും കവിതകളും അവതരിപ്പിച്ചു. അനിതാ റഫീഖ് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com