ADVERTISEMENT

ദുബായ്∙ യുഎഇയുമായുള്ള സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ 2 എണ്ണ സംഭരണ കേന്ദ്രങ്ങൾ കൂടി തുടങ്ങുന്നു. ഇതോടെ മൊത്തം സംഭരണശേഷി  65 ലക്ഷം മെട്രിക് ടൺ ആകും. നിർമാണം അന്തിമഘട്ടത്തിലാണെന്ന് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തെലി വ്യക്തമാക്കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒഡീഷയിലെ ചാന്ദിഖോലിൽ 40 ലക്ഷം മെട്രിക് ടണ്ണും കർണാടകയിലെ പാദൂരിൽ 25 ലക്ഷം മെട്രിക് ടണ്ണും ശേഷിയുള്ള സംഭരണികളാണ് നിർമിക്കുന്നത്. ഇതോടെ ഇന്ത്യയുടെ കരുതൽ നിക്ഷേപ ശേഷി ഉയരും. പദ്ധതിക്കായി 210 കോടി രൂപ കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.

അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2017 ജനുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അബുദാബിയുടെ എണ്ണ ഇന്ത്യയിൽ സംഭരിക്കാനുള്ള തന്ത്രപ്രധാന സഹകരണത്തിനു ധാരണയായത്.

ഊർജമേഖലയ്ക്ക് ഉണർവ് 

∙ എണ്ണപര്യവേഷണം, ഖനനം മേഖലയിലെ പഠന-ഗവേഷണങ്ങളിലും ഇരുരാജ്യങ്ങളും സഹകരിക്കുന്നു.

∙ ഹൈഡ്രോകാർബൺ ശേഖരം കണ്ടെത്താൻ ശാസ്ത്രീയ സംവിധാനങ്ങൾ വികസിപ്പിക്കും.

∙ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൂകമ്പ സാധ്യതകളും വിലയിരുത്തും. ഭൂമിയുടെ 25,000 മീറ്റർ താഴെയുള്ള ദൃശ്യങ്ങളുടെ 3ഡി ചിത്രങ്ങൾ ഉൾപ്പെടെ പകർത്തിയാകും പഠനം.  

∙ അഡ്നോകിന്റെ (അബുദാബി നാഷനൽ ഓയിൽ കമ്പനി) 2030 സ്മാർട് വളർച്ചാ നയ പദ്ധതികളിൽ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ.

∙  പരിസ്ഥിതി സൗഹൃദ ഇന്ധനം ഉൽപാദിപ്പിക്കാനുള്ള ഗവേഷണത്തിനും മറ്റുമായി ദുബായിലെ എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും (ഇനോക്) ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിൽ 6,300 കോടി ഡോളറിന്റെ തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ചു.

∙ സൾഫറിന്റെ അളവ് കുറഞ്ഞ ഇന്ധനം ഉൽപാദിപ്പിക്കാനുള്ള ഗവേഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com