ADVERTISEMENT

ഷാർജ ∙ ഗൾഫിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്ക് കേന്ദ്രം വേണമെന്ന് ഷാർജ മലയാളി കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. 

പ്രായപരിധി കഴിയുന്നതിനു മുൻപ് ജീവിതത്തിലെ അവസാന പരീക്ഷ എഴുതാനുള്ള സാധ്യതയാണ് കോവിഡ് ഇല്ലാതാക്കിയത്. പല പ്രവാസികൾക്കും കഴിഞ്ഞ ഒരു വർഷമായി  പി എസ് സി പരീക്ഷകൾ എഴുതാൻ സാധിച്ചിട്ടില്ല. നേരത്തെ സർക്കാർ ജോലി സ്വപ്നം കണ്ട് പല പ്രവാസികളും നാട്ടിൽ ചെന്ന് പരീക്ഷ എഴുതിയിരുന്നു.

കീം, നീറ്റ്, ജെഇഇ ഉൾപ്പെടെ വിവിധ പ്രവേശന പരീക്ഷകൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി, സിബിഎസ്ഇ പരീക്ഷകൾക്കും യുഎഇയിൽ പരീക്ഷകേന്ദ്രം ഉണ്ട്.  ഇതേ മാതൃകയിൽ ഇന്ത്യൻ എംബസിയുടെയും കോൺസുലെറ്റിന്റെയും നേതൃത്വത്തിൽ പരീക്ഷ നടത്താൻ സൗകര്യം ഒരുക്കണമെന്ന് പ്രസിഡന്റ്‌ ദിനിൽ മഠത്തിൽ, സെക്രട്ടറി പ്രവീൺ കൃഷ്‌ണൻ എന്നിവർ  ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com