ADVERTISEMENT

ദോഹ ∙ ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 225 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 166 പേര്‍ കൂടി സുഖം പ്രാപിച്ചു. നീണ്ട ദിവസങ്ങള്‍ക്കു ശേഷമാണ് കോവിഡ് പ്രതിദിന സംഖ്യയില്‍ ഗണ്യമായ വര്‍ധന. പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 108 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും 117 പേര്‍ കമ്യൂണിറ്റികളിലുള്ളവരുമാണ്. 

 നിലവിലെ കോവിഡ് പോസിറ്റീവ് 1,770 പേരാണ്. ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതോടെ മരണസംഖ്യ 601 ആയി. രാജ്യത്ത് ഇതുവരെ 2,25,747 പേര്‍ കോവിഡ് പോസിറ്റീവായതില്‍ 2,23,376 പേരും സുഖം പ്രാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com