ADVERTISEMENT

ദുബായ് ∙ കുട്ടികൾക്ക് കോവിഡ് പിസിആർ പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ഷാർജയിലും വടക്കൻ എമിറേറ്റുകളിലുമായി 63 കേന്ദ്രങ്ങൾ തുടങ്ങി. ഷാർജ-20, അജ്മാൻ-6, ഉമ്മൽഖുവൈൻ-4, റാസൽഖൈമ-17, ഫുജൈറ 16 എന്നിങ്ങനെയാണ് എണ്ണം.

അൽ റിഫാ ഹെൽത്ത് സെന്റർ, ഷാർജ ഹെൽത്ത് സെന്റർ, അൽ ഖാലിദിയ, അൽ ഹംറിയ, അൽ ദെയ്ദ്, അൽ മഹീഹ, എൽ മദാം, അൽ തമീദ്, ദിബ്ബ അൽ ഹിസൻ, അൽ നവ, ഖോർഫക്കാൻ, അൽ ബതേയ, നസ്വ, ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ, വാദി അൽ ഹോലു സെന്റർ എന്നിവയാണ് ഷാർജയിലെ കേന്ദ്രങ്ങൾ. റമീസ് മാൾ, സുഹെയ്ല സബർബ്, അൽ സാജാ മാൾ, വസ്തി സെന്റർ ടെന്റ്, സെഹ നാഷനൽ സ്ക്രീനിങ് ടെന്റ് എന്നിവടങ്ങളിലും പരിശോധിക്കാം.

ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയുമാണ് പരിശോധന. മുസ്യ്റ ഹെൽത്ത് സെന്റർ, അൽ മദീന, അൽ മനാമ, മുഷറിഫ്, ഷെയ്ഖ് ഖലീഫ ഹാൾ, സെഹന നാഷനൽ സ്ക്രീനിങ് ടെന്റ് എന്നിവയാണ് അജ്മാനിലെ കേന്ദ്രങ്ങൾ. ഉമ്മുൽഖുവൈനിൽ അൽ ഖആസൻ, ഫലജ് അൽ മുഅല്ല, അൽ റാഫാ, സെഹ നാഷനൽ സ്ക്രീനിങ് ടെന്റ് എന്നിവിടങ്ങളിൽ പരിശോധനാ സൗകര്യമുണ്ട്.

റാസൽ ഖൈമയിൽ അൽ മാറിദ്, അൽ ജസീറ, ദിഗ്ദാഗാ, അൽ ദെയ്ത്, അൽ ഹംറനിയ, മുനെയ് മെഡിക്കൽ സെന്റർ, വാദി അസ്ഫിനി, കേദ്ര, സുഖ, സെയ്ഫ് ബിൻ അലി, റാംസ്, അൽ നഖീൽ, ഷമൽ, അൽ ജീർ, ജുൽഫാർ, റാക് എക്സിബിഷൻ സെന്റർ, സെഹ നാഷനൽ സ്ക്രീനിങ് ടെന്റ്.

ഫുജൈറയിൽ അൽ ഫസീൽ ഫാമിലി ഹെൽത്ത് പ്രമോഷൻ സെന്റർ, അൽ ഖുറൈയ്യ, മുർബാ, ഖിദ്ഫാ, അൽ ബിദ്യ, ധാട്ന, അൽ ഹലാല, തവയീൻ, ഖോലെയ് ബിയ, വാദി അൽ സിതർ, സിജി ഹെൽത്ത് സെന്റർ, ദിബ്ബ എക്സിബിഷൻ സെന്റർ, അൽ ഒറൂബ ഹാൾ, ഫുജൈറ എക്സിബിഷൻ സെന്റർ, ഷെയ്ഖ് ഖലീഫ ഹാൾ, സെഹ നാഷനൽ സ്ക്രീനിങ് ടെന്റ് എന്നിവയാണ് പരിശോധനാ കേന്ദ്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com